LOCAL NEWS

ചുരം ഡിവിഷൻ ഹെൽപ്പ് കെയർ കൂട്ടായ്മക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി യൂണിറ്റ് കട്ടർ മിഷ്യൻ കൈമാറി.

കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ അപകടഘട്ടങ്ങളിൽ ഓടിയെത്തി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചുരം ഹെൽപ്പ് കെയർ കൂട്ടായ്മക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുറ്റ്യാടി റെഡ് ക്രോസ് സൊസൈറ്റിയുടെ ഉപഹാരമായി മരങ്ങൾ കട്ട് ചെയ്യുന്നതിനാവശ്യമായ കട്ടർ മിഷ്യൻ നൽകി.തൊട്ടിൽപ്പാലം അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ റെഡ് ക്രോസ് കുറ്റ്യാടി യൂണിറ്റ് സെക്രട്ടറി കെ.പി.സുരേഷ് ചുരം ഹെൽപ്പ് ഡെസ്ക്ക് ഭാരവാഹികൾക്ക് മെഷ്യൻ കൈമാറി. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടി യൂണിറ്റ് ചെയർമാൻ സെഡ്. എ.സൽമാൻ അദ്ധ്യക്ഷത വഹിച്ചു, പി.പി. നാരായണൻ, കെ.ജി. മഹേഷൻ , എം.ഷഫീഖ്,
ചുരം ഹെൽപ്പ് ഡസ്ക്ക് ഭാരവാഹികളായ ഷിബിൻ,രാജു, റിനീഷ്,റോബിൻ, ഷൈജു എന്നിവർ സംസാരിച്ചു.


മഴ കനത്ത് വരുന്നതോടെ ചുരം റോഡിൽ മരങ്ങൾ കടപ്പുഴകി വീഴുന്നതും ഗതാഗതം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. ഇത്തരം ഘട്ടങ്ങളിൽ ചുരം ഹെൽപ്പ് ഡസ്ക്ക് അംഗങ്ങൾ ചുരത്തിൽ വരുന്ന അത്യാഹിതങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ ചുരം റോഡിൽ തന്നെ സന്നദ്ധരായിട്ടുണ്ടാവും. കട്ടിംഗ് മെഷ്യൻ ഈ ഘട്ടത്തിൽ വലിയ സഹായമാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button