LOCAL NEWS

ചേമഞ്ചേരി-കൊളക്കാട് ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ ഹിഫ്ള് പൂർത്തീകരണം നടത്തി

ചേമഞ്ചേരി-കൊളക്കാട് ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ ഹിഫ്ള് പൂർത്തീകരണം നടത്തി.കാപ്പാട് ഖാസി ശിഹാബുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു.ആലി മാസ്റ്റർപനന്തോടി അധ്യക്ഷത വഹിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന പ്രൊഫൈൽ വീഡിയോ പ്രകാശനം ചെയ്തു. സ്ഥാപനത്തിന് 20 സെൻ്റ് സ്ഥലം സംഭാവന ചെയ്ത ഇബ്രാഹീം കുട്ടി ഹാജിയെ ആദരിച്ചു.എ പി പി തങ്ങൾഎസ് കെ അബൂബക്കർ ബാഖവി,ആലിക്കോയ പൂക്കാട്, ഹാഫിള് മുഹമ്മദ് ഹനീഫ ഫൈസി ,അബ്ദുൽഫത്തഹ് ,പി.പി അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദാവൂദ് എൽ.എം സ്വാഗതവും മൻസൂർ കൊളക്കാട് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button