Uncategorized

ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിൻ്റെ വീടിന് നേർക്ക് ആക്രമണം

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിൻ്റെ വീടിന് നേർക്ക് ആക്രമണം. കാറുകൾ ആക്രമിച്ചു തകർത്തു. സ്വാതി മലിവാൾ  തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും തന്റെ അമ്മയും വീട്ടിൽ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതരായ ആളുകൾ  തന്റെ വീട്ടിൽ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാൾ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെയും അമ്മയുടെയും കാറുകൾ അടിച്ചു തകർത്തു. തങ്ങൾ  സുരക്ഷിതരല്ലെന്നും ഡൽഹി പൊലീസിൽ പരാതി നൽകുെമന്നും ഇത്തരത്തിൽ എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി മലിവാൾ പറഞ്ഞു. 

ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയായിട്ടുള്ള സ്വാതി മലിവാൾ വിവിധ കേസുകളിൽ നിർണായക ഇടപെടലുകൾ നടത്തുന്ന വ്യക്തി കൂടിയാണ്.  ഈ പശ്ചാത്തലത്തിലാണ് അവർക്ക് നേരെയുള്ള ആക്രമണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button