LOCAL NEWS

നടുവത്തൂർ യു.പി.സ്ക്കൂൾ വിദ്യാർത്ഥികൾ ക്വിറ്റിന്ത്യാ ദിനത്തിൽ കീഴരിയൂർ ബോംബ് സ്മാരക സന്ദർശനവും അനുസ്മരണവും നടത്തി

നടുവത്തൂർ യു.പി.സ്ക്കൂൾ വിദ്യാർത്ഥികൾ ക്വിറ്റിന്ത്യാ ദിനത്തിൽ കീഴരിയൂർ ബോംബ് സ്മാരക സന്ദർശനവും അനുസ്മരണവും നടത്തി. ബോംബ് കേസ് സ്മാരക സ്തൂപത്തിന് മുമ്പിൽ വെച്ച് ഇതിൽ പങ്കെടുത്തവരെക്കുറിച്ച് വിനോദ്, ആതിര വിശദീകരിച്ചു.സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നാഗസാക്കിയുടെ ഓർമ്മയ്ക്കായി കുട്ടികൾ നിർമ്മിച്ച സഡോക്കോ പക്ഷികളെ ഉയർത്തി.കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമിതി ജനറൽ കൺവീനർ വിനോദ് ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ ബിന്ദു അദ്ധ്യക്ഷയായി.എൻ.വി.ജയരാമൻ സ്വാഗതവും വിവേക് എസ്.ബി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button