CALICUTDISTRICT NEWS
ഇടിമിന്നലേറ്റ് ഫാമിലെ പശുചത്തു; വയറിങ് പൊട്ടിത്തെറിച്ചു
കക്കോടി: മക്കട ഒറ്റത്തെങ്ങിനു സമീപം നമ്പിടിപറമ്പത്ത് പ്രസൂൺകുമാറിന്റെ ഫാമിലെ പശു ഇടിമിന്നലേറ്റ് ചത്തു. വയറിങ്ങുൾപ്പെടെ പൊട്ടിത്തെറിച്ച നിലയിലാണ്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെയോടെ ഫാമിൽ നോക്കിയപ്പോഴാണ് പശു ചത്തു കിടക്കുന്നതും വൈദ്യുതി മീറ്ററും സ്വിച്ചും വയറിങ്ങുൾപ്പെടെ പൊട്ടിത്തെറിച്ച നിലയിൽ കണ്ടത്. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുവിനെ പോസ്റ്റ്‌മോർട്ടം ചെയത് സംസ്കരിച്ചു. കെ.എസ്.ഇ.ബി. അധികൃതർ ഫാം സന്ദർശിച്ചു.
Comments