KOYILANDILOCAL NEWS

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാവ് സംരക്ഷണവും പരിസ്ഥിതിയും അർദ്ധ ദിന സെമിനാർ സംഘടിപ്പിച്ചു

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാവ് സംരക്ഷണവും പരിസ്ഥിതിയും അർദ്ധ ദിന സെമിനാർ സംഘടിപ്പിച്ചു സെമിനാർ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കാനത്തിൽ ജമീല അധ്യക്ഷയായി. സെമിനാറിന്റെ വിശദീകരണം യു വി ബാബുരാജ് നടത്തി. ഗോവിന്ദൻനായർ, ശിവദാസൻ വി പി, ബാബു വി കെ എന്നിവർ മന്ത്രിക്കും എം എൽ എക്കും നിവേദനം സമർപ്പിച്ചു.

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ മുഖ്യ ഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി എം കോയ, ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ് വാർഡ്‌ മെമ്പർ ബീന കുന്നുമ്മൽ സി വി ബാലകൃഷ്ണൻ, കെ ഗീതാനന്ദൻ, ശശി കോതേരി, എസ്സ് ആർ ജയ്കിഷ്, സാദിക്ക് ടി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജയചന്ദ്രൻ അവസ്ഥ വിശകലനം നടത്തി കാവ് സംരക്ഷണത്തിന്റെ കാലിക പ്രസക്തിയും സുസ്ഥിര വികസന പരിപാടികളും സംസ്ഥാന വനവൽക്കരണ മേധാവി പ്രദീപ് കുമാർ, സമൂഹ്യ വനവൽക്കരണ മേഖലാ മേധാവി സത്യപ്രഭ മഞ്ജു (ജൈവ വൈവിദ്യ ബോർഡ്) എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി അഡ്വ: രഞ്ജിത്ത് ശ്രീധർ സ്വാഗതവും വിനോദ് ടി ടി നന്ദിയും പറഞ്ഞു.


ഗർബ നൃത്താഞ്ജലി സംവിധാനം നിർവ്വഹിച്ച ദിവ്യ രാജേഷ്, നൃത്ത പരിപാടിയുടെ ഏകോപനം നടത്തിയ സിന്ധു
പ്രകാശ് എന്നിവർക്കും ഈ നൃത്ത പരിപാടി അവതരിപ്പിച്ച 65 ഓളം പ്രാ
ദേശിക കലാകാരികൾക്കും ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button