തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയ കേസിൽ അന്വേഷണം ഒരു ഗുണ്ടാ സംഘത്തിൽ ഒതുങ്ങുന്നു. കുഴൽ പണം തട്ടിയെടുത്ത കേസ് മാത്രമായി ഇത് മാറിയേക്കും എന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് ഇത്. തൃശൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 23.34 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഒരു അബ്കാരിയേയും ചോദ്യം ചെയ്യുന്നുണ്ട്.
മൂന്നു കോടി വരുന്ന കള്ളപ്പണം ഇടപാടാണ് തുടക്കത്തിൽ ആരോപിക്കപ്പെട്ടത്. പത്തു പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഈ പണത്തിൻ്റെ ഉറവിടം. ഇത് ഏത് നേതാക്കൾക്ക് എവിടെ ഒക്കെ ചിലവഴിക്കാനായി കൊണ്ടു വന്നു എന്നതെല്ലാം ദുരൂഹമായി തുടരുകയാണ്. ഒരു ഗുണ്ടാ സംഘത്തെ പിടികൂടുന്നതിന് അപ്പുറം ഇതിലെ രാജ്യ വിരുദ്ധ ഘടകങ്ങളാണ് ആശങ്കയായിട്ടുള്ളത്.
ഇടപാടിൽ പൊലീസ് ഇടപെടൽ ഉണ്ടായിട്ടുണ്ട്. രണ്ടു പേർ സസ്പെൻഷനിലാണ്. മാത്രമല്ല പാലക്കാടും സമാനമായ ഇടപാട് നടന്നതായുള്ള സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.