KOYILANDILOCAL NEWS
മുന്നൂറാം കണ്ടിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി ടി പ്രതീഷ്,ധാനീഷ്, പി എം മോഹനൻ എന്നിവർ സംസാരിച്ചു. മൂന്നാം വാർഡ് മെമ്പർ ദീപ കേളോത്ത് സ്വാഗതവും ജ്യോതി കുണ്ടയാട്ട് നന്ദിയും പറഞ്ഞു.
Comments