KOYILANDILOCAL NEWS

യു.എ.ഖാദർ-സുഗതകുമാരി അനുസ്മരണം നടത്തി

മേപ്പയ്യൂർ : ജനകീയ വായനശാല & ലൈബ്രറി, മേപ്പയ്യൂർ യു.ഏ.ഖാദർ-സുഗതകുമാരി അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം.പി.അനസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എ.സുരേന്ദ്രൻ അധ്യക്ഷനായി. റഷീദ് പുത്തൻ പുര, പി.കെ.ഷിംജിത്ത് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറിതല വായനാമത്സര വിജയികൾക്ക് പഞ്ചായത്തംഗം ശ്രീജ വടക്കേപ്പറമ്പിൽ ഉപഹാരങ്ങൾ നൽകി. സെക്രട്ടറി കെ.രതീഷ് സ്വാഗതവും വി.സി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button