KOYILANDILOCAL NEWS

വനിതകളുടെ നിലക്കടല കൃഷി വിളവെടുത്തു

ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വനിതകളുടെ കുട്ടായ്മ നടത്തിയ നിലക്കടല കൃഷിയുടെ വിളവെടുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നടത്തി. നാല്പത് ഓളം വനിതാ ഗ്രൂപ്പുകളാണ് മൊത്തം കൃഷി ഇറക്കിയത്. വൈസ് പ്രസിഡണ്ട് കെ അജ്നഫ് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, കൃഷി ഓഫീസർ വിദ്യാബാബു, വാർഡ് മെമ്പർ സി ലതിക, വാർഡ് കൺവീനർ കെ കെ രവിത്ത്, സി ഡി എസ് അംഗം ബീന മഠത്തിൽ എന്നിവർ പങ്കെടുത്തു.

പ്രഭിതാ അനീഷ്,കനകാ പ്രകാശ്, ലതാ ഗംഗാധരൻ,അജിതാ അശോകൻ,ലളിതാ ശശി എന്നീ വനിതാ കർഷകർ ആണ് കൃഷി ഇറക്കിയത്.വിത്തിറക്കി മൂന്നു മാസത്തോളം കൃത്യമായ ശാസ്ത്രീയ പരിചരണം നൽകി. ചേമഞ്ചേരി കൃഷി ഓഫീസറാണ് വേണ്ട എല്ലാ നിർദ്ദേശങ്ങൾ നൽകിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button