KOYILANDILOCAL NEWS
വഴുതി വീണ് യുവതൊഴിലാളി മരിച്ചു
മേപ്പയ്യൂര്‍: വീടിന്റെ അടിത്തറയിടാൻ കല്ല് ചുമന്ന് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. കൊഴുക്കല്ലൂരിലെ കല്ലത്താന്‍ കടവ് വിഷ്ണു മാധവ്(24)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നത്. അവസാനത്തെ കല്ലുമായി ഇറക്കം ഇറങ്ങുന്നതിനിടിയില്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കോഴിക്കോട് കല്ലുത്താൻ കടവ് പരേതനായ സുരേഷിൻ്റെയും രാജിയുടെയും മകനാണ്.
ഭാര്യ: രഹ്‌ന. മകൾ: ഹലാന ഹൃദ്യ.
Comments