KOYILANDILOCAL NEWS
വിദ്യാർത്ഥികൾ ആത്മവിശ്വാസമുള്ളവരായി മാറണം: കലക്ടർ
കൊയിലാണ്ടി: ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടായാൽ വിദ്യാർത്ഥികളായ നിങ്ങൾക്ക് വിജയത്തിൽ എത്താൻ കഴിയുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ബദ്രിയരിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എ എസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ ആമുഖഭാഷണം നടത്തി. ഫൈസൽ പുല്ലാളൂർ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ ആസൂത്രണ സമിതി മെമ്പർ വി പി ഇബ്രാഹിം കുട്ടി, വാർഡ് കൗൺസിലർ എ അസീസ് മാസ്റ്റർ, എം അബ്ദുള്ള കുട്ടി, സി ബഷീർ ദാരിമി, സി പി അബൂബക്കർ എന്നിവർ സംസാരിച്ചു. പി പി അനീസ് അലി സ്വാഗതവും കെ സമീറ ടീച്ചർ നന്ദിയും പറഞ്ഞു.
Comments