KOYILANDILOCAL NEWS

വിയ്യൂരിൽ റോഡ് പൊളിച്ചു നിർമ്മിച്ച ഓവുചാൽ തകർന്നു

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ ഒമ്പതാം വാർഡിൽ റോഡ് പൊളിച്ച് നിർമ്മിച്ച ഓവുചാൽ തകർന്നു. പിള്ളാംപുറത്ത് താഴെ വിയ്യൂർ എൽ പി സ്കൂളിലെക്കുള്ള റോഡിലെ ഓവുചാലാണ് തകർന്നത്. റോഡ് ടാർ ചെയ്തിട്ട് ഒരു മാസമെ ആയിട്ടുള്ളൂ. ഇതിനു ശേഷമാണ് റോഡ് ഷോൾഡറുകൾ കുത്തി പൊളിച്ച് ഓവുചാൽ നിർമ്മാണം നടത്തുന്നത്. മതിയായ കമ്പിയും സിമൻ്റുമില്ലാതെ നിർമ്മിച്ചതാണ് ഓവുചാൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭാ എഞ്ചിനീയർമാർ സംഭവസ്ഥലം സന്ദർശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button