LOCAL NEWS

വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി സംയോജിതകൃഷി കൊയിലാണ്ടി ഏരിയാതല വിപണനമേള ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി സംയോജിതകൃഷി കൊയിലാണ്ടി ഏരിയാതല വിപണനമേള സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കർഷകർ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ ആണ് വിപണന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്. സംയോജിത കൃഷി ഏരിയാ കൺവീനർ കെ ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെ പാട്ട്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി സി എം സുനിലേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.കെ.ബാബു സ്വാഗതവും പി ചന്ദ്രശേഖരൻ നന്ദിയും രേഖപ്പെടുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button