KOYILANDILOCAL NEWS

വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് മേപ്പയ്യൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മേപ്പയ്യൂർ : വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് മേപ്പയ്യൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പിൽ അഭിനാണ് മരണപ്പെട്ടത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അപകടം. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും താഴെ വീഴുകയായിരുന്നു എന്നാണ് വിവരം.


ഡി വൈ എഫ്ഐയുടെ സജീവ പ്രവർത്തകനാണ് അഭിൻ. മേപ്പയ്യൂർ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛൻ ബാലകൃഷ്ണൻ. സഹോദരങ്ങൾ അജിന്ദ്, അജിന്ദ്യ, അജിൽ. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button