LOCAL NEWS

സ്വപ്ന സാക്ഷാത്കാരത്തിൽ സന്തോഷിച്ച് കൊയിലാണ്ടി സ്വദേശി മൃദുല വാരിയർ

മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം സംഗീത സംവിധായകന് സമർപ്പിച്ച് ഗായിക മൃദല വാരിയർ. വരികൾക്ക് ഈണം നൽകിയ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഒരോ വരികളും ഭാവാത്മകമാക്കിയെന്നും പുരസ്കാരത്തിൻ്റെ മുഴുവൻ ക്രഡിറ്റും അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്നും മൃദുല വാരിയർ പറഞ്ഞു.കോഴിക്കോടു നിന്നും തൃശ്ശൂർക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് പുരസ്കാരത്തെ കുറിച്ച് അറിഞ്ഞെതെന്ന് മൃദുല വാര്യർ പറഞ്ഞും .പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ” മയിൽ പീലി ഇളകുന്നു കണ്ണാ ” എന്ന ഗാനത്തിലൂടെയാണ് മൃദുല പുരസ്കാരത്തിന് അർഹയായത്. ഇഷ്ടപ്പെട്ട ഒരുപാട് സംഗീത സംവിധായകർ ഉണ്ടെന്നും അവർക്കൊപ്പം സംഗീത രംഗത്ത് തുടരണം എന്നാണ് ആഗ്രഹമെന്നും മൃദുല കൂട്ടി ചേർത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button