DISTRICT NEWS

61 ആമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നാല് ദിവസമായി നടന്ന സാംസ്കാരിക പരിപാടികൾക്ക് സമാപനമായി

കോഴിക്കോട്: 61 ആമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നാല് ദിവസമായി നടന്ന സാംസ്കാരിക പരിപാടികൾക്ക് സമാപനമായി. അവസാന ദിവസം സുനിൽ പി ഇളയിടം സാംസ്കാരിക പ്രഭാഷണം നടത്തി. മുൻ എംഎൽഎ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ വി ശശി, കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ലാസ്യ ത്രയം, കോഴിക്കോടൻ സ്മൃതി ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു. നേരത്തെ ‘കലോത്സവം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്ത ഓപ്പൺ ഫോറം നടത്തി. മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ അഭിലാഷ് നായർ മോഡറേറ്ററായി. എം മുകുന്ദൻ, ആലങ്കോട് ലീലാകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ആയിരുന്നു മുൻ ദിവസങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയത്.

റിയ രമേശിന്റെ ചണ്ഡാലഭിക്ഷുകി നിർത്താവിഷ്കാരം, റാസ ബീഗത്തിന്റെ ഗസൽ, സിഗ്നേച്ചർ കോഴിക്കോടിൻറെ മധുവൂറും മലയാളം, രാമചന്ദ്രപുലവരും സംഘവും നടത്തിയ തോൽപ്പാവക്കൂത്ത്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഗാനമേള, ജില്ലയിലെ ക്രിയേറ്റീവ് അധ്യാപക കൂട്ടായ്മയായ ആക്ടിൻ്റെ കലാസന്ധ്യ, തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറി. സിറ്റി പോലീസിന്റെ ലഹരിക്കെതിരെയുള്ള വീഡിയോ പ്രദർശനം, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ നടത്തിയ സ്കൂൾ ജാഗ്രത സമിതി പ്രകടനങ്ങൾ, ലഹരിക്കെതിരെയുള്ള തെരുവ് നാടകങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കപ്പെട്ടു. സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ പ്രദീപ് കുമാർ, കൺവീനർ എം എ സാജിദ്, വടയക്കണ്ടി നാരായണൻ, കെ വി ശശി, ഇ എം രാധാകൃഷ്ണൻ, എം ജി ബൽരാജ്, എൻ ബഷീർ, ഒ കുഞ്ഞിക്കണാരൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button