MAIN HEADLINES

കോൺഗ്രസ് മാറുമോ. മാർഗ്ഗരേഖ റെഡി

കോൺഗ്രസിനെ അടിമുടി ഉടച്ച് വാർക്കാൻ ഒരുങ്ങി കെപിസിസി നേതൃത്വം. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതിയ കോൺഗ്രസിനെ തയ്യാറാക്കിയെടുക്കുമെന്ന് കെ സുധാകരൻ പറഞ്ഞതിന് തുടർച്ചയായി പുതിയ മാർഗരേഖ തന്നെ പുറത്തിറക്കിയിരിക്കുകയാണ് നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചു.

തർക്കങ്ങളും പരാതികളും പരിഹരിക്കാൻ ജില്ല തലത്തിൽ പുതിയ സമിതികൾ രൂപീകരിക്കുമെന്ന് മാർഗരേഖയിൽ പറയുന്നു. ജില്ലാ തലത്തിലാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. അവിടെ പരിഹരിക്കപ്പെട്ടിൽ കെപിസിസി ഇടപെടും. താഴെ തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താനായി മൈക്രോ ലെവൽ കമ്മിറ്റികൾക്ക് രൂപം നൽകാനാണ് പദ്ധതി.ഈ യൂണിറ്റുകളുടെ പ്രവർത്തനത്തിനായി പരിശീലനം നേടിയ 25000 കേഡറുകളെ നിയോഗിക്കും. കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് ഉറപ്പാക്കും എന്നിങ്ങനെയാണ് മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവർത്തകരും സജീവമായി ഇടപെടണം. അണികളാണ് പാർട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവർത്തിക്കണം. വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കരുത്. പാ‍ർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്ലെക്സ് സ്ഥാപിക്കുക.

ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡണ്ടുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം. വീഴ്ചയുണ്ടായാൽ വീശദീകരണം തേടി നടപടി ഉണ്ടാകും.

പാർട്ടി പരിപാടികളുടെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തി വിരോധത്തിന്‍റെ പേരിൽ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേർത്ത് പുതുക്കി മാർഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

 

 

പരീക്ഷ എഴുതി പഠിക്കാൻ കേരളത്തിൽ ആദ്യത്തെ മൊബൈൽ ആപ്പ്

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button