KOYILANDILOCAL NEWS

പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി ചേമഞ്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. പൂക്കാട് ഇ എം എസ്സ് ഭവനിൽ വെച്ച് തുവ്വക്കോട്ടെ കന്മന നിധീഷ് അദ്ദേഹത്തിന്റെ പിതാവ് ദിവംഗതനായ കുമാരന്റെ ഓർമ്മയ്ക്കായാണ് കട്ടിൽ, എയർ ബഡ്, നെബുലൈസർ തുടങ്ങിയ ഉപകരണങ്ങൾ ബഹു. എം എൽ എ കാനത്തിൽ ജമീലക്ക് കൈമാറിയത്. യോഗത്തിൽ സുരക്ഷ ചേമഞ്ചേരി മേഖലാ ചെയർമാൻ എം.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാലിനി ബാലകൃഷ്ണൻ , ബിന്ദു സോമൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സെക്രട്ടറി വി.കെ. അശോകൻ സ്വാഗതവും, കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button