LOCAL NEWS

കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകരുടെ കുടുബ സംഗമം” കർണ്ണികാരം ” എന്ന പേരിൽ നടത്തി.


കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകരുടെ കുടുബ സംഗമം” കർണ്ണികാരം ” എന്ന പേരിൽ നടത്തി. കോടതി പരിസരത്ത് നടന്ന കർണ്ണികാരം സ്ഥലം എം എല്‍ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജ് ശ്രീ അനിൽ (പോക്സോ) മുഖ്യഭാഷണം നടത്തി. മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, സബ്ബ് ജഡ്ജ് ശ്രീ അഷ്റഫ്,മജിസ്റ്റേ ട് ശ്രീജാ ജനാർദ്ദനൻ നായർ, മുൻസിഫ് ആമിന കുട്ടി, അഡ്വ ബിനോയ് ദാസ്, അഡ്വ സനു പ് ആനന്ദ് എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ  ഉമേന്ദ്രൻ സ്വഗതവും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ലീന നന്ദി പറഞ്ഞു. വിവിധ കലാമത്സരങ്ങളിൽ വിജയിച്ച അഭിഭാഷകർക്ക് സമ്മാനദാനം എം എൽ എ  നിർവ്വഹിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button