LOCAL NEWS
കേരള കർഷകസംഘം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ എം സുഗതൻ അദ്ധ്യക്ഷനായിരുന്നു. സി പി ഐ എം ഏരിയാ സെക്രട്ടരി ടി കെ ചന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ കെ പി സുധ, കെ സത്യൻ, പി സി സതീഷ് ചന്ദ്രൻ, സതി കിഴക്കെയിൽ, ടി വി ഗിരിജ, വി മുസ്തഫ, എന്നിവർ സംസാരിച്ചു. ഏരിയാ സെക്രടറി കെ ഷിജു സ്വാഗതവും ട്രഷറർ എം എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Comments