LOCAL NEWS

കൊയിലാണ്ടി നഗരസഭ പണി പൂർത്തീകരിച്ച 777ാമത് വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു


കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ 100 ദിന പരിപാടികളുടെ ഭാഗമായി സംസ്ഥാന തലത്തിൽ ലൈഫ് – പി.എം.എ.വൈ. പദ്ധതിയിൽ പൂർത്തിയായ 20808 വീടുകളുടെ താക്കോൽദാന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ പൂർത്തിയായ 777 – മത് വീടിൻ്റെ താക്കോൽദാനം നഗരസഭ അധ്യക്ഷ കെ.പി.സുധ നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ.ലളിത, സെക്രട്ടറി എൻ.സുരേഷ് കുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ് എന്നിവർ സംസാരിച്ചു. നഗരസഭയിൽ 8 ഡി.പി. ആർ.കളിലായി 1253 വീടുകൾക്കാണ് അനുമതി ലഭിച്ചത്. 777 വീടുകളാണ് പണി പൂർത്തീകരിച്ചത്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button