LOCAL NEWS
വായനവാരാചരണം;ഹിന്ദി പുസ്തക പ്രദർശനം സംഘടിപ്പിച്ചു
.
മേപ്പയ്യൂർ: വായന വാരാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് പഠിക്കാനും വായിച്ചു രസിക്കാനുമുള്ള ബാലസാഹിത്യ കൃതികളുൾപ്പെടെ നൂറോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ കെ പി മിനി ഉദ്ഘാടനം ചെയ്തു.കെ ശോഭ, സി ഇ അഷ്റഫ്, പി കെ ഷാജി എന്നിവർ സംസാരിച്ചു എസ് പി സി, ജെ ആർ സി കേഡറ്റുകൾ നേതൃത്വം നൽകി
Comments