LOCAL NEWS

കൊയിലാണ്ടി ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് 2021 – 22 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനായി 26 -7 – 2022 ന് രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. അബ്ദുൽ മജീദ് പോത്തന്നൂരാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുചേത വി.പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ. പി.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സർവ്വശ്രീ സുധാകരൻ വി. കെ., വൈശാഖ് കെ. കെ., എസ്.എം.സി. അംഗങ്ങളായ രാജൻ യു.കെ., ബാബുരാജ് എം. പി.,സുനിലേശൻ സി. എം., മദർ പി.ടി.എ. പ്രസിഡണ്ട്  സിനി എൻ.വി. എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ വിജുല കെ. നന്ദിയും പറഞ്ഞു. ADD-OUT

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button