Uncategorized

കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു. ബംഗളൂരു – മൈസൂരു ദേശീയ പാതയില്‍ പലയിടത്തും വെളളം കയറി. ഗതാഗതം തടസപ്പെട്ടു. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് ബലഗാവി, ഗദഗ്, കൊപ്പല്‍, ഹാവേരി, ധാര്‍വാഡ്, ബല്ലാരി, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുമകുരു, ചിക്കബല്ലാപ്പൂര്‍, കോലാര്‍, രാംനഗര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശജില്ലകളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.

പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്.
ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുന്നു. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും പാതി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button