KOYILANDILOCAL NEWS

നിയാർക്കിന്റെ സ്വപ്ന പദ്ധതി യഥാർത്യത്തിലേക്ക്. അന്താരാഷ്ട്ര നിലവാരത്തിൽ പണികഴിഞ്ഞു കൊണ്ടിരിക്കുന്ന പുതിയകെട്ടിടം ഭാഗികമായി ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും പരിശീലനവും നൽകുന്നതിനായി കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂരിൽ പണി പൂർത്തിയായി വരുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസേർച് സന്ററിന്റെ സോഫ്റ്റ് ഇനാഗുരേഷൻ മലബാർ ഗ്രൂപ്‌ ചെയർമാൻ എം. പി. അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ സ്ഥലം എം. എൽ. എ. കാനത്തിൽ ജമീല മുഖ്യ പ്രഭാക്ഷണം നടത്തി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ. യൂനുസ് സ്വാഗതം പറഞ്ഞു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.

കെട്ടിട നിർമാണകമ്മറ്റി ചെയർമാൻ എ എം പ. അബ്ദുൾ ഖാലിക്, കെട്ടിടനിർമാണവുമായി ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിയാർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ ടി. കെ. നാസ്സർ സി. എസ്സാർ ഫണ്ട് ഉൾപ്പടെയുള്ള സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. നിയാർക്കിന്റെ ലക്ഷ്യം എന്താണെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ സാലിഹ് ബാത്ത സദസ്സിനെ ഓർമ്മപ്പെടുത്തി.

സമാനമായ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് എന്ത്കൊണ്ട് നിയാർക്ക് വേറിട്ട്നിൽക്കുന്നു എന്ന കാര്യം സീനിയർ ഫിസിഷ്യൻ ഡോക്ടർ സൗമ്യ വിശദമാക്കി. നീയാർക്കിൽ വന്നതിന്ശേഷം തന്റെ കുട്ടിയിൽ പ്രകടമായ അത്ഭുതകരമായ മാറ്റങ്ങൾ ഒരമ്മ സദസ്സിന്റെ മുൻപാകെ പങ്കുവെച്ചു .

കൊയിലാണ്ടിയിലെ എ. പി. ഇബ്രാഹിംകുട്ടി ഫാത്തിമ എന്നിവരുടെ സ്മരണാർത്ഥം അവരുടെ മക്കൾ നെസ്റ്റിന് കൈമാറിയ വാഹനത്തിന്റെ താക്കോൽ ടി. കെ. നാസ്സറിൽനിന്ന് നെസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണൻ ഏറ്റുവാങ്ങി. പി. വി. ബാവ കുഞ്ഞാമിന എന്നിവരുടെ സ്മരണാർത്ഥം മക്കൾ നൽകുന്ന വാഹനത്തിന്റെ തുക എം. പി. അഹമ്മതിൽ നിന്ന് ജനറൽ ബോഡി അംഗം എം. വി. ഇസ്മായിൽ ഏറ്റുവാങ്ങി. യു. എൽ. സി. സി. കുള്ള നിയാർക്കിന്റെ സ്നേഹോപഹാരം ഡയരക്ടർ പത്മനാഭൻ ട്രഷറർ ബഷീറിൽ നിന്ന് ഏറ്റുവാങ്ങി.

മുൻസിപ്പാൽ വൈസ് ചെയർമാൻ അഡ്വക്കറ്റ് സത്യൻ, സൈൻ ബാഫഖി തങ്ങൾ തുടങ്ങിയവർ സംസാരിച്ചു . ട്രഷറർ ബഷീർ നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button