LOCAL NEWS

ചേ​മ​ഞ്ചേ​രി ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്താ​ൻ പ്ര​ഖ്യാ​പ​ന​മാ​യി. ഒ​ക്ടോ​ബ​ർ 10 മു​ത​ൽ സ്റ്റേ​ഷ​ൻ സ​ജീ​വ​മാ​കും

കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്താ​ൻ പ്ര​ഖ്യാ​പ​ന​മാ​യി. ഒ​ക്ടോ​ബ​ർ 10 മു​ത​ൽ സ്റ്റേ​ഷ​ൻ സ​ജീ​വ​മാ​കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യ എ​ല്ലാ ട്രെ​യി​നു​ക​ളും 10 മു​ത​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ (ന​മ്പ​ർ 16608), കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ (06481), തൃ​ശൂ​ർ-​ക​ണ്ണൂ​ർ (16609), ക​ണ്ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ (16607), മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് (16610), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു, ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് മെ​മു എ​ന്നീ വ​ണ്ടി​ക​ളാ​ണ് നി​ർ​ത്തു​ക. ഹാ​ൾ​ട്ട് സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റ് ന​ൽ​കാ​ൻ സ്വ​കാ​ര്യ ഏ​ജ​ന്റു​മാ​രെ നി​യ​മി​ച്ചു. ചേ​മ​ഞ്ചേ​രി, ചെ​ങ്ങോ​ട്ടു​കാ​വ്, അ​ത്തോ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി പേ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ് ഈ ​സ്റ്റേ​ഷ​ൻ.

രാ​വി​ലെ​യും വൈ​കീ​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​കാ​റു​ണ്ട്. സ്റ്റേ​ഷ​ന്റെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മി​ട്ട് ജ​ന​കീ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.​

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button