LOCAL NEWS

നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ജാഥ

പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ജാഥ നടക്കും. അധികര ദുർവിനിയോഗം, ഭരണകൂട ഫാസിസം, വിലക്കയറ്റം, തൊഴില്ലായ്മ, തൊഴിലുറപ്പ് പദ്ധതി അട്ടിമറി, നാളികേര വിലയിടിവ് എന്നിവക്കെതിരെയാണ് ജനകീയ പ്രതിരോധ ജാഥ നടത്തുന്നത്. ഒക്ടോബർ 24 ന് കാലത്ത് അഞ്ചാംപീടികയിൽ ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ ജാഥ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ മുഖ്യപ്രഭാഷണം നടത്തും.മണ്ഡലം പ്രസിഡൻ്റ് പി.എം പ്രകാശൻ നയിക്കുന്ന ജാഥ രാവറ്റമംഗലം, കൽപ്പത്തൂർ വായനശാല, വാല്യക്കോട്, കളോളിപ്പൊയിൽ, കൈതക്കൽ, ഊടുവഴി, പുറ്റാട്, മുളിയങ്ങിൽ, നടുക്കണ്ടിപാറ, കായൽമുക്ക്, പുളിയോട്ട് മുക്ക്, വെള്ളിയൂർ, മാവിട്ടയിൽതാഴ, വഴി ചാലിക്കരയിൽ സമാപിക്കും.സമാപന സമ്മേനം കെ പി സി സി വർക്കിംങ്ങ് പ്രസിഡൻറ് ടി.സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ മുനീർ എരവത്ത്, കെ.മധു കഷണ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button