KOYILANDILOCAL NEWS

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാമ്പ്ര ട്രഷറിക്കു മുന്നിൽ കരിദിനം ആചരിച്ചു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) പേരാമ്പ്ര ട്രഷറിക്കു മുന്നിൽ കരിദിനം ആചരിച്ചു.

മെഡിസെപ്പ് – ന്യൂനതകൾ പരിഹരിക്കുക, നാല് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ – ക്ഷാമാശ്വാസ കുടിശ്ശിക രണ്ട് ഗഡു അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര ട്രഷറിക്ക് മുന്നിൽ കെ എസ് എസ് പി എ കരിദിനാചരണവും വിശദീകരണ യോഗവും നടത്തി.


ജില്ലാ പ്രസിഡന്റ് കെ സി ഗോപാലൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം രാജൻ അധ്യക്ഷത വഹിച്ചു. പി കെ രാഘവൻ, സുധാകരൻ പറമ്പാട്ട്, ബാബു ചാത്തോത്ത്, ബി ഉണ്ണികൃഷ്ണൻ, ടി പി നാരായണൻ, ഇ കെ ബാലൻ, വി കെ രമേശൻ, നളിനി നല്ലൂർ, ജാനു കെ, സി കെ രാഘവൻ, കെ എം ശ്രീനിവാസൻ, വി പി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button