LOCAL NEWS

മൃത്യുഞ്ജയ പുരസ്ക്കാരം സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്

ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രം ഏർപ്പെടുത്തിയ മൃത്യുഞ്ജയ പുരസ്ക്കാരം സാഹിത്യകാരൻ സുഭാഷ് ചന്ദ്രന് സമർപ്പിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം. ചരിത്രകാരൻ ഡോ: എം.ആർ രാഘവ വാര്യർ, കവിയും ചിത്രകാരനുമായ യു.കെ.രാഘവൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. മൃത്യുഞ്ജയ ശിൽപ്പവും പതിനൊന്നായിരത്തി ഒരു നൂറ്റിപതിനൊന്ന് രൂപയുടെ ഗുരു ദക്ഷിണയും ധന്യതാപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം. 2023 ഫിബ്രവരി 16 ന് വൈകീട്ട് 6 ന് പുരസ്ക്കാരം സമർപ്പിക്കും. സാമൂഹ്യ സാംസ്ക്കാരിക രാഷ്രീയചലച്ചിത്ര മേഖലയിലെ പ്രമുഖർ പുരസ്ക്കാര ദാനച്ചടങ്ങിന് ശോഭയേകും. ഗുരു ചേമഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി ആർട്ടിസ്റ്റ് നമ്പൂതിരി ഡോ: എം.ജി.എസ്സ് നാരായണൻ , പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ എന്നിവരാണ് മുൻ വർ ഷങ്ങളിൽ പുരസ്ക്കാരം ധന്യതയോടെ ഏറ്റുവാങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button