KOYILANDILOCAL NEWS

എൻ ആർ ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: എൻ ആർ ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

 സമരം എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ഏരിയാസെക്രട്ടറി കെ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറിവി സുന്ദരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് എം എം രൂപ അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു സി ടി എം പത്മനാഭൻ ടി കെ ഷീന എന്നിവർ സംസാരിച്ചു. സമരത്തിന്  സിജേഷ്, രേഖ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button