DISTRICT NEWS
ഒ.പി ടിക്കറ്റെടുക്കാനായി രോഗികളെ പൊരിവെയിലത്ത് വരി നിർത്തിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
ഒ.പി ടിക്കറ്റ് എടുക്കുന്നതിനായി രോഗികളെ പൊരിവെയിലത്ത് വരി നിർത്തിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിന്റെ ഉത്തരവ്.
ആശുപത്രിക്കുള്ളിൽ വെയിൽ ഏൽക്കാതെ ഇരിക്കാനും നിൽക്കാനും സ്ഥലം ഉണ്ടായിരിക്കെയാണ് രോഗികളെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിക്ക് പുറത്തേക്ക് വരി നിർത്തിയത്. ദേശീയ അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രമാണ് ഇത്.
കക്കോടി മെഡിക്കൽ ഓഫീസറും വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെപ്റ്റംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Comments