KOYILANDI

കാപ്പാട് തീരത്ത് കൗതുകമായി അരിക്കുളം പാലിയേറ്റിവ് സംഗമം

കാപ്പാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ 85 പാലിയേറ്റിവ് രോഗികളും കൂട്ടിരിപ്പുകാരും, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , വളണ്ടിയർമാർ എന്നിവർ ചേർന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാ പരിപാടികളും അതിരറ്റ ആവേശവും കൗതുകവു ഉണർത്തി.

പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം  സുഗതൻ മാസ്റ്റാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ എം ഷീല , കെ പി  രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ അബീനിഷ് , എൻ വി നജീഷ് കുമാർ , എം പ്രകാശൻ , എൻ എം  ബിനിത , മെമ്പർമാരായ എം പി മൊയ്തിൻകോയ, വി മുഹമ്മദ്ഷെരീഫ്, കെ എം അമ്മത്, മെഡിക്കൽ ഓഫിസർ ഡോ: സി സ്വപ്ന, എച്ച് ഐ  മുജീബ് റഹ് മാൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button