മോഷണ കേസിലെ പ്രതി പിടിയിൽ

 

കൊയിലാണ്ടി: ഇസാഫ് ബാങ്ക് മോഷണം നടത്തിയ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി അമ്പായത്തൊടി ഹാരിസ്(30) അറസ്റ്റിലായത്. ഒക്ടോബര്‍ ആറിനാണ് ബാങ്കില്‍ മോഷണത്തിന് ശ്രമിച്ചത്. ബാങ്കിലെ ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. നിരവധി മോഷണകേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് കണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ.റഹൂഫ്, എസ്.സി.പി ഒ പ്രകാശന്‍, സി.പി.ഒ..കെ. വിജേഷ് എന്നിവരാണ് പിടികൂടിയത്.

Comments

COMMENTS

error: Content is protected !!