KOYILANDILOCAL NEWS
അംഗപരിമിതർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കുട്ടർ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബ ശ്രീധരൻ അധ്യക്ഷയായിരുന്നു, സി ഡി പി ഒ, സി പി അനിത പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻണ്ടിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ, ബിന്ദുസോമൻ, ചൈത്രവിജയൻ, എം പി മൊയ്തീൻകോയ, ഇ കെ ജൂബിഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ സ്വാഗതവും ബ്ലോക്ക് ബി ഡി ഒ, മനോജ്കുമാർ നന്ദിയും പറഞ്ഞു., യൂസഫ് നെരോത്ത് അരിക്കുളം, ജയഭാരതി കണ്ണച്ചാറമ്പത്ത് ചെങ്ങോട്ട്കാവ്, വിനോദൻ കുന്നുമ്മൽ മൂടാടി, മൊയ്തീൻകുട്ടി അരിക്കുളം, നൗഷാദ് ഊട്ടേരിമ്മൽ അരിക്കുളം എന്നിവർ മുച്ചക്ര സ്കൂട്ടർ കൈപ്പറ്റി.
Comments