LOCAL NEWS
അംഗൻവാടികലോത്സവം ‘അക്കുത്തിക്കുത്ത് ‘കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ അംഗൻവാടി വിദ്യാർഥികൾക്കായി ഐ.സി.ഡി.എസ് -ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാത്സവം ” അക്കുത്തിക്കുത്ത് ” കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രായ ഇ.കെ.അജിത്, പി.കെ. നിജില, നഗരസഭാംഗങ്ങളായ പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.ടി.സുമേഷ്, സിന്ധു സുരേഷ്, സി.ഡി.പി.ഒ. ടി.എൻ.ധന്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സി.സബിത, എസ്.വീണ എന്നിവർ സംസാരിച്ചു.
Comments