KOYILANDILOCAL NEWSUncategorized
അംഗൻവാടികൾ മുഖേന കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.
മേപ്പയ്യൂർ: അങ്കൺവാടികൾ മുഖേന കൗമാരക്കാരായ പെൺകുട്ടികൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയുന്ന പദ്ധതി, മേപ്പയൂർ പഞ്ചായത്തിലെ
പതിനേഴാം വാർഡിലെ കാരേക്കണ്ടി അങ്കണവാടിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയതു. സി ടി റസിയ അദ്ധ്യക്ഷയായിരുന്നു. മോഹൻദാസ് അയ്യറോത്ത്, സലീം നാഗത്ത്, ഷാറോൺ, കെ കെ വിനോദ്, കെ വി ഷാജി, കെ ഷൈന,കെ ഒ സജിത എന്നിവർ സംസാരിച്ചു.
Comments