LOCAL NEWS
അംഗൻവാടി ഹെൽപ്പർക്ക് യാത്രയയപ്പ് നൽകി
മേപ്പയ്യൂർ: നാഗപ്പള്ളി അംഗൻ വാടിയിൽ നിന്നും 38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെൽപ്പർ കെ പി ജാനുവിന് യാത്രയയപ്പ് നൽകി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ നിഷിത, വർക്കർ ടി കെ സരള, വാർഡ് വികസനസമിതി കൺവീനർ കെ രതീഷ്, വി എം.നാരായണൻ, മാരാത്ത് മനോഹരൻ, കെ മനോജ്, രതീഷ് കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വി പി.ശ്രീജ സ്വാഗതവും സംഘാടക സമിതി കൺവീനർ കെ കെ രാജേഷ് നന്ദിയും പറഞ്ഞു.
Comments