KOYILANDILOCAL NEWS
അകലാപുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: തിക്കേടി അകലാപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. നാല് പേർക്ക് സഞ്ചരിക്കാവുന്ന തോണി മറിയുകയായിരുന്നു. മൂന്നു കുട്ടികൾ രക്ഷപ്പെട്ടു. മുചുകുന്ന് പുതിയോട്ടിൽ അസൈനാറുടെ മകൻ അഹനാസ് (23) നെയാണ് കാണാതായത്. ഇയാസ് (22), ഷെഹീൻ (21), നിവേദ് (20), എന്നിവരാണ് രക്ഷപ്പെട്ടത്. കാണാതായ ആൾക്കായി അഗ്നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
Comments