അകാലത്തിൽ മരണമടഞ്ഞ പി കെ ബീനയുടെ കുടുംബത്തിന് പൊലീസ് സേനയുടെ കൈത്താങ്ങ്
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യവേ അകാലത്തിൽ വിട്ടുപിരിഞ്ഞ പി കെ ബീനയുടെ കുടുംബത്തിനായി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായ നിധി പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ബീനയുടെ കുടുംബത്തിന് സമർപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസാമി ഐ പി എസാണ് സഹായധനം കൈമാറിയത്.
ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം ആർ ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പേരാമ്പ്ര ഡി വൈ എസ് പി എം സി കുഞ്ഞിമൊയീൻ കുട്ടി, പേരാമ്പ്ര പോലിസ് ഇൻസ്പക്ടർ ബിനു തോമസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിഷൻ ജില്ലാ സെക്രട്ടറി പി. മുഹമ്മദ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സുധീഷ്, കേരള പോലീസ് അസോസി യേഷൻ ജില്ലാ പ്രസിഡൻ്റ് എം. ഷനോജ്, കേരള പോലിസ് അസോസിയേഷൻ ജില്ലാ നിർവ്വാഹക സമിതി അംഗം വി പി സുനിൽ എന്നിവർ സംസാരിച്ചു.