CALICUTDISTRICT NEWSKOYILANDILOCAL NEWS

അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക്  20 നും 38 നും ഇടയ്ക്ക് പ്രായമുളള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ ബി.എസ്.സി അക്വാ കള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അക്വാ കള്‍ച്ചര്‍ വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ണന ഉണ്ടായിരിക്കും.

ഫിഷറീസ് വകുപ്പിനു കീഴിലുളള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിംഗ് സെന്‍ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്. ദക്ഷിണമേഖല  (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) മധ്യമേഖല (എറണാകുളം. തൃശൂര്‍, ഇടുക്കി, പാലക്കാട്) ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്‍റര്‍വ്യൂ നടത്തുന്നത്. ഓരോ മേഖലയില്‍ നിന്നും നാല് പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. 12 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്‍റെ  കാലാവധി എട്ട് മാസമായിരിക്കും.

പ്രസ്തുത കാലയളവില്‍ 10000 രൂപ  സ്റ്റെപ്പന്‍റ് അനുവദിക്കും. താത്പര്യമുളളവര്‍  ജൂലൈ 10-ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുളള  അപേക്ഷ ഫിഷറീസ് ജോയിന്‍റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി കോളേജ് പി.ഒ, ആലുവ, പിന്‍ 683102 വിലാസത്തിലോ ഓഫീസിന്‍റെ ഇ-മെയില്‍ ([email protected] മുഖേനയോ സമര്‍പ്പിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല.  അപേക്ഷ  ഫോറം ഫിഷറീസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്കു ശേഷം ലഭിക്കേണ്ട അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button