CALICUTDISTRICT NEWS
അക്ഷയകേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം
ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സമാകുന്നതിനാലാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ഒരു സമയം നാലില്‍ കൂടുതല്‍ ആളുകള്‍ അക്ഷയകേന്ദ്രത്തില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തനാനുമതി
Comments