KOYILANDILOCAL NEWS
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെങ്ങോട്ട്കാവിൽ നടന്ന പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സുനിത കെ എം അധ്യക്ഷയായി. അസോസിയേഷൻ ജില്ല പ്രസിഡണ്ട് കാനത്തിൽ ജമീല എം എൽ എ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി വി ഗിരിജ, സതി കിഴക്കയിൽ, ഷീബ മലയിൽ, കെ കെ നിർമ്മല എന്നിവർ പങ്കെടുത്തു. ബിന്ദു സോമൻ സ്വാഗതവും സിന്ധുസുരേഷ് നന്ദിയും പ്രകടിപ്പിച്ചു.
Comments