MAIN HEADLINES
അടച്ചു പൂട്ടൽ നീട്ടി, കൂടുതൽ മേഖലയ്ക്ക് നിയന്ത്രിത പ്രവർത്തനാനുമതി
ലോക് ഡൌൺ ജൂണ്‍ 9 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ സേവനങ്ങള്‍ക്ക് ഇളവ് നൽകും.
വ്യവസായ സ്ഥാപനങ്ങൾക്ക് മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ.
മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി.
പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, സ്വര്‍ണക്കടകള്‍, ടെക്സ്റ്റയില്‍ എന്നിവ തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെയായിരിക്കും
Comments