Uncategorized

അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളേജുകളുടെ പ്രവര്‍ത്തനസമയം മാറിയേക്കും

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളേജുകളുടെ പ്രവര്‍ത്തനസമയം മാറിയേക്കും. രാവിലെ എട്ടിനോ എട്ടരയ്‌ക്കോ തുടങ്ങി രാത്രി എട്ടോ എട്ടരയോവരെ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷമൊരുക്കുന്ന വിധത്തിലാകും പുതിയ ക്രമീകരണം. അതേസമയം ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതിതന്നെ തുടരും. ഇതിനുപുറമേ, കോളേജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും ആലോചനയുണ്ട്.

അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യം നല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തനസമയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് അക്കാദമികസേവനം വര്‍ധിപ്പിക്കാനുമാണ് കോളേജുകളിലെ സമയമാറ്റം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button