പുളിയഞ്ചേരി നീന്തല്‍ക്കുളം നിര്‍മ്മാണം തുടങ്ങി
കൊയിലാണ്ടി: പുളിയഞ്ചേരി നീന്തല്‍ കുളം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. ആധുനിക നീന്തല്‍ പരിശീലന കേന്ദ്രത്തിനുതകുന്ന രീതിയില്‍ വസ്ത്രം മാറുന്നതിനുള്ള സൗകര്യം, ടോയ്‌ലറ്റ് സൗകര്യം ഇതോടൊപ്പം ഒരുങ്ങും. 50 സെന്റ് സ്ഥലത്താണ് ഈ മനോഹരമായ കുളം സ്ഥിതി ചെയ്യുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഈ പ്രദേശത്തുകാരുടെ പ്രധാന ജലസ്രോതസ്സായി ഇതു മാറും. നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ , കൗണ്‍സിലര്‍മാരായ കെ.ടി.സിജേഷ്, ദിവ്യ സെല്‍വരാജ്, ബാവ കൊന്നേങ്കണ്ടി, എം.പി.സ്മിത , സീമ കുന്നുമ്മല്‍, കെ.ചന്ദ്രിക, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ എം.കെ.ബാബു, എ.കെ.മുഹമ്മദ്, പി.വി.രാജന്‍, വി.വി.പ്രകാശന്‍, ഓവര്‍സിയര്‍ ശ്രീലമോള്‍ എന്നിവര്‍ സംസാരിച്ചു.