KOYILANDILOCAL NEWS
അത്തോളിയിൽ തെരുവുനായ് ശല്യം രൂക്ഷം

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അങ്ങാടികളിലും റോഡുകളിലും കൂട്ടമായി സഞ്ചരിക്കുന്ന നായ്ക്കള്‍ പൊതുജനത്തിനു ഭീഷണിയായിട്ടുണ്ട്. ഇന്നലെ കുടക്കല്ല് ബസ് സ്റ്റോപ് പരിസരത്ത് മൂന്നു പേരെ നായ് കടിച്ചു പരിക്കേല്പിച്ചിരുന്നു.

ഇതോടെ പ്രഭാതസവാരിക്കിറങ്ങുന്നവര്‍, പാല്, പത്രം വിതരണക്കാര്‍, സകൂള്‍, മദ്റസ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏറെ പേടിയോടെയാണ് പുറത്തിറങ്ങുന്നത്.


Comments