KOYILANDILOCAL NEWS
അദ്ധ്യാപകന്റെ മരണം അന്വേഷണം വേണം
കൊയിലാണ്ടി: വയനാട് ജില്ലയിലെ പൂക്കോട് ജി.എം.ആർ.എസി ലെ പ്രധാനാധ്യാപകൻ പി. വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഹപ്രവർത്തകരിൽ ചിലർ നടത്തിയ മാനസിക പീഡനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ശക്തമായ നടപടി കുറ്റക്കാർക്കെതിരെ സ്വീകരിക്കണമെന്ന് അധികൃതരോട് യോഗം അവശ്യപ്പെട്ടു.
സബ് ജില്ല സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി ,ജില്ലാ എക്‌സിക്യുട്ടീവ് കെ. ശാന്ത, ഡി.കെ ബിജു, ആർ.കെ.ദീപ എന്നിവർ സംസാരിച്ചു.
Comments