CRIME
അനധികൃത മദ്യക്കടത്ത് ,ബസ് കണ്ടക്ടർ പിടിയിൽ
കൊയിലാണ്ടി: മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമിച്ച ബസ് കണ്ടക്ടർ വില്യാപ്പള്ളി അമരാവതി കൈതക്കെട്ടിൽ മീത്തൽ നിജാസ് (26) പോലീസ് പിടിയിലായി. താൻ ജോലി ചെയ്യുന്ന കണ്ണൂർ – കോഴിക്കോട് KL 11 AW 8379 “ബിൽസാജ് ” ബസ്സിലാണ് ഇയാൾ മദ്യം കടത്താൻ ശ്രമിച്ചത്. കൊയിലാണ്ടി എസ്.ഐ.റഹൂഫിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇയാളിൽ നിന്നും 2 ലിറ്റർ മദ്യം പിടിച്ചെടുത്തു.പ്രതിയെ അറസ്റ്റ് ചെയ്തു.
Comments