KOYILANDILOCAL NEWS
അനശ്വര കവി വയലാർ രാമവർമയുടെ നാൽപതിഏഴാം ചരമദിനം ആചരിച്ചു
അനശ്വര കവി വയലാർ രാമവർമയുടെ നാൽപതിഏഴാം ചരമദിനം സൈരി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രശസ്ത ഗായകൻ സുനിൽ തിരുവങ്ങൂർ ഉൽഘാടാനം ചെയ്തു. അനുസ്മരണ ഭാഷണം ഗ്രന്ഥശാലാ സംഘം ജില്ലാ കൗൺസിൽ അംഗം കെ ദാമോദരൻ നടത്തി. തുടർന്ന് വയലാർ ഡോകയുമെന്ററി
പ്രദർശിപ്പിച്ചു. സൈരി വനിതാവിഭാഗം വയലാർ ഗാനങ്ങൾ കോർത്തിണക്കി നൃത്തശിൽപ്പംവും, കവിതാലാപനം ഗാനമേള എന്നിവയും അരങ്ങേറി. ചടങ്ങിന് സംഘാ ടകസമിതി കൺവിനർ ബാലഗോപാലൻ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ ടി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
Comments